കുടുംബശ്രീയെക്കുറിച്ച് പഠിക്കാൻ സംഘമെത്തി
1561569
Thursday, May 22, 2025 4:46 AM IST
പറവൂർ: കുടുംബശ്രീ സംവിധാനത്തെക്കുറിച്ചും ഓഡിറ്റിംഗ് രീതികളെപ്പറ്റിയും പഠിക്കുന്നതിനായി പശ്ചിമ ബംഗാൾ, മണിപ്പൂർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റേറ്റ് മിഷൻ മാനേജർമാർ ഏഴിക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ സന്ദർശനം നടത്തി.
അയൽക്കൂട്ടങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയും അത് സ്ത്രീ ശാക്തീകരണത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും സംഘാഗങ്ങൾക്ക് വിശദീകരിച്ചു. പഞ്ചായത്തിൽ സ്വീകരണം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് അധ്യക്ഷ ഗിരിജ ശശിധരൻ, രമാദേവി ഉണ്ണിക്കൃഷ്ണൻ, ജിന്റോ അനിൽകുമാർ, എം.ബി. ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.