തീ​രു​മാ​നം എംഡിയു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ

ചെ​റാ​യി: എ​ട​വ​ന​ക്കാ​ട് തീ​ര​മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ കു​ടിവെ​ള്ള ക്ഷാ​മം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ള്ള​ത്താം​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് ബൂ​സ്റ്റ​ർ പ​മ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യി​ട്ടു​ള്ള സാ​ധ്യ​ത ആ​രാ​യും.

വാ​ട്ട​ർ അഥോ​റി​ട്ടി എം​ഡി ജീ​വ​ൻ ബാ​ബു​വി​ന്‍റെ​യും എം​എ​ൽ​എ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കൂ​ടാ​തെ ചൊ​വ്വ​ര​യി​ൽ കു​ടി​വെ​ള്ള പ്ലാ​ന്‍റി​ലെ വൈ​ദ്യു​തി ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി നാ​ല​ര​ക്കോ​ടി രൂ​പ​യു​ടെ പു​തി​യ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു്.

എ​ട​വ​ന​ക്കാ​ട് സെ​യ്തു​മു​ഹ​മ്മ​ദ് റോ​ഡി​ൽ ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന എ​ച്ച്ഡി പൈ​പ്പ് സ്ഥാ​പി​ക്ക​ൽ പ​ണി​ക​ൾ കൂ​ടാ​തെ ഇ​വി​ടെ അ​ടി​യ​ന്ത​ര​മാ​യി പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എ​ച്ച്ഡി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഒ​ന്ന് ,13 വാ​ർ​ഡു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ ഒ​രാ​ഴ്ച​ക്ക​കം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച വാ​ട്ട​ർ അ​ഥോ​റി​ട്ടി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി.

ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സീ​ന അ​ബ്ദു​ൾ സ​ലാം, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ഇ​ക്ബാ​ൽ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.