ക​രു​മാ​ലൂ​ർ: കൂറ്റ​ൻ ത​ണ​ൽ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്കു വീ​ണു. വാ​ഹ​ന​യാ​ത്രി​ക​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​ണ് ആ​ലു​വ- പ​റ​വൂ​ർ പ്ര​ധാ​ന പാ​ത​യി​ൽ മ​ന്നം പാ​റ​പ്പു​റ​ത്തി​നു സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന മ​രം ക​ഴ​പു​ഴ​കി വീ​ണ​ത്. മ​ര​ത്തി​ന്‍റെ അ​ടി​യി​ലെ മ​ണ്ണെ​ല്ലാം ഒ​ലി​ച്ചു പോ​യി ച​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണു മ​രം റോ​ഡി​നു കു​റു​കെ വീ​ണ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്കു വീ​ഴാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​റ​വൂ​രി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണു മ​രം മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.