യുഡിഎഫ് അങ്കമാലിയില്‍ കരിങ്കൊടി പ്രകടനം നടത്തി
1561578
Thursday, May 22, 2025 5:02 AM IST
അങ്കമാലി: മന്ത്രിസഭാ വാര്‍ഷികത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് നിയേജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി ടൗണില്‍ കരിങ്കൊടി പ്രകടനവും പതിഷേധ സമ്മേളനവും നടത്തി. ടിബി ജംഗ്ഷനില്‍ നിന്നാരംഭിച്ച കരിങ്കൊടി പ്രകടനം റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ബേബി വി. മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി നിര്‍വാഹകസമിതിയംഗം പി.ജെ. ജോയി, നഗരസഭാ ചെയര്മാന് അഡ്വ. ഷിയോ പോള്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ആന്റു മാവേലി, സെബി കിടങ്ങേന്, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, ജോര്‍ജ് സ്റ്റീഫന്‍, എം.കെ. അലി, ബൈജു മേനാച്ചേരി, മാത്യു തോമസ്,
പി.ആര്. മാണിക്കമംഗലം, കെ.പി. ബേബി, പി.വി. ജോസ് അഡ്വ. കെ.ബി. സാബു, പി.വി. സജീവന്, ചന്ദ്രശേഖര വാര്യര്‍, ബേബി പാറേക്കാട്ടില്‍, അഡ്വ. കെ.എസ്. ഷാജി, സാംസണ് ചാക്കോ, ബാബു സാനി, സാജു നെടുങ്ങാടന്‍, ഏല്യാസ് കെ. തരിയന്‍, റെന്നി പാപ്പച്ചന്, കെ.ഒ. വര്‍ഗീസ്, സുനില്‍ അറയ്ക്കലാന്‍, കെ.പി. അയ്യപ്പന്,
തോമസ് ചെന്നേക്കാടന്‍, പോള്‍ ജോവര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജന്‍ തോട്ടപ്പിള്ളി, കെ.വി. ബിബീഷ്, എസ്.വി. ജയദേവന് തുടങ്ങിയവർ പ്രസംഗിച്ചു.