കോ​ത​മം​ഗ​ലം: കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ യാ​ത്ര നാ​ളെ കോ​ത​മം​ഗ​ല​ത്ത് ന​ട​ക്കും. മി​നി മാ​ര​ത്ത​ണ്‍ രാ​വി​ലെ 6.30ന് ​മൂ​വാ​റ്റു​പു​ഴ ക​ക്ക​ടാ​ശേ​രി പാ​ല​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് കോ​ത​മം​ഗ​ല​ത്ത് അ​വ​സാ​നി​ക്കും.

തു​ട​ർ​ന്ന് 8.30ന് ​കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന വാ​ക്ക​ത്ത​ണി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഏ​ബ്ര​ഹാം ടോ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും കാ​യി​ക താ​ര​ങ്ങ​ളും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യ​പ​ക​രും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന വാ​ക്ക​ത്ത​ണ്‍ മാ​ർ​ത്തോ​മ ചെ​റി​യ​പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള സെ​ന്‍റ് തോ​മ​സ് ഹാ​ളി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ജ്ഞ​യും സ​ന്ദേ​ശ​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.