മൂ​വാ​റ്റു​പു​ഴ: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 36 റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ നി​ർ​മ​ല കോ​ള​ജി​ന്‍റെ മി​ക​ച്ച അ​ക്കാ​ദ​മി​ക നേ​ട്ട​ത്തെ എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ അ​ഭി​ന​ന്ദി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന നി​ർ​മ​ല കോ​ള​ജി​ന്‍റെ വാ​ർ​ഷി​ക അ​ക്കാ​ദ​മി സ്ട്രാ​റ്റ​ജി പ്ലാ​നിം​ഗ് പ്രോ​ഗ്രാ​മാ​യ സം​യു​ക്തി 2025 ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​യം ഭ​ര​ണ​പ​ദ​വി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സി​നെ എം​ജി യൂ​ണി​വേ​ഴ്സി​റ്റി വി​സി അ​നു​മോ​ദി​ച്ചു. കോ​ത​മം​ഗ​ലം രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി മാ​നേ​ജ​ർ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ലെ ഡീ​ൻ ബി​ന്ദി​യ എം. ​വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സോ​ണി കു​ര്യാ​ക്കോ​സ്, എ.​ജെ. ഇ​മ്മാ​നു​വ​ൽ, ജി​ജി കെ. ​ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​ജെ. ജി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.