കോ​ത​മം​ഗ​ലം: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യ്‌‌​ക്ക് കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ സ്വീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ത​മം​ഗ​ലം മേ​ഖ​ല​യു​ടെ ആ​സ്ഥാ​ന​മാ​യ മൗ​ണ്ട് സീ​നാ​യ് കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ലെ​ത്തി​ച്ചേ​രു​ന്ന ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വ​യ്‌​ക്ക് ന​ഗ​ര​ത്തി​ൽ പി​ഒ ജം​ഗ്ഷ​നി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

തു​ട​ർ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ചേ​ലാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ വ​ലി​യ പ​ള്ളി​യി​ലെ​ത്തി​ച്ചേ​രും. ദൈ​വാ​ല​യ​ത്തി​ലെ പ്രാ​ർ​ഥ​ന​ക്ക് ശേ​ഷം ബാ​വ​യെ മേ​ഖ​ല​യി​ലെ വൈ​ദി​ക​രും വി​ശു​ദ്ധ മ​ദ്ബ​ഹാ ശു​ശ്രൂ​ഷ​ക​രും ചേ​ർ​ന്ന് ബാ​വ​യെ സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും.

തു​ട​ർ​ന്ന് സ​മ്മേ​ള​നം ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെ​ത്ര​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മേ​ഖ​ല മെ​ത്ര​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​സ് ജോ​ണ്‍, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ടോ​മി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.