കരിദിനം ആചരിച്ചു
1561589
Thursday, May 22, 2025 5:10 AM IST
കോതമംഗലം: ജനദ്രോഹ സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധിച്ച് ഐക്യജനാധിപത്യ മുന്നണി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ചെറിയ പള്ളിത്താഴത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പൽ ജംഗ്ഷനിൽ സമാപിച്ചു.
തുടർന്നു നടന്ന പ്രതിഷേധയോഗം യുഡിഎഫ് ജില്ല കണ്‍വീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി.യു. കുരുവിള അധ്യക്ഷത വഹിച്ചു.