കനത്ത മഴയിൽ സ്കൂൾ കെട്ടിടം തകർന്നു
1563194
Thursday, May 29, 2025 4:40 AM IST
കുറുപ്പംപടി: കനത്ത മഴയെതുടർന്ന് മുടക്കുഴ അകനാട് ഹയർ സെക്കൻഡറി സ്ക്കൂളിലെ അധ്യയനം നടക്കാത്ത പഴയ ഓടിട്ട കെട്ടിടം നിലംപതിച്ചു. പഴയ ഫർണീച്ചറുകൾ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ഈ കെട്ടിടം.
സ്കൂൾ തുറക്കാതിരുന്നതുകൊണ്ട് കുട്ടികൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഇന്റർവൽ സമയത്ത് ഈ ഭാഗത്ത് കുട്ടികൾ സഞ്ചരിക്കാറുള്ളതാണ്. കെട്ടിടം അറ്റകുറ്റപ്പണി ചെയ്യാൻ പറ്റാത്ത രീതിയിലാണ് തകർന്നിരിക്കുന്നത്.