ഭൂതത്താൻകെട്ടിലെ മുഴുവൻ ഷട്ടറുകളുംഉയർത്തി
1563201
Thursday, May 29, 2025 5:02 AM IST
കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറുകളും ഉയർത്തി. ചൊവ്വാഴ്ച രാത്രി 13 ഷട്ടറുകൾ ഉയർത്തിയിരുന്നു.
ഇന്നലെ രാവിലെ 11 ഓടെയാണ് അവശേഷിച്ച രണ്ടു ഷട്ടറുകൾ കൂടി ഉയർത്തിയത്. ശക്തമായ മഴ തുടരുന്നതിനാലും കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നതിനാലും പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഭൂതത്താൻകെട്ടും തുറക്കാൻ തീരുമാനിച്ചത്. മുൻ വർഷങ്ങളിലെല്ലാം ജൂണിലാണ് ഡാം തുറന്നിരുന്നത്.
ഡാം തുറന്നതോടെ പെരിയാറിൽ കുത്തൊഴുക്ക് വർധിച്ചു. ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താൻകെട്ട് ടൂറിസ്റ്റ് ബോട്ട് സർവീസും നിലച്ചു.