രണ്ടു വീടിന്റെ താക്കോല്‍ദാനം നടത്തി
1563205
Thursday, May 29, 2025 5:02 AM IST
കൊച്ചി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന സ്വപ്ന ഭവനം പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇഞ്ചൂര്കരയില് പണി കഴിപ്പിച്ച രണ്ടു വീടിന്റെ താക്കോല്‍ ദാനം ലയണ്‍സ് ഡിസ്ട്രിക്ട് 318 സി ഗവര്‍ണര്‍ രാജന് എന്‍. നമ്പൂതിരി നിര്‍വഹിച്ചു.
ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡിജില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍നായര്‍, കോതമംഗലം മുനിസിപ്പല്‍ ചെയര്മാന് ടോമി ഏബ്രഹാം,
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. തോമസ്, മുന്‍ കൗണ്‍സിലര്‍ പ്രിന്‍സ് വര്‍ക്കി, ലയണ്‍സ് പാര്‍പ്പിടം പദ്ധതി സെക്രട്ടറി യു. റോയ്, റീജിയന് ചെയര്മാന് കെ.സി. മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.