വിദ്യാഭ്യാസ അവാർഡ് വിതരണം
1563206
Thursday, May 29, 2025 5:02 AM IST
മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് മൂവാറ്റുപുഴ, കല്ലൂർക്കാട്, കൂത്താട്ടുകുളം, പിറവം ഉപജില്ലകളിലെ സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു.
മൂവാറ്റുപുഴ നിർമല സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനിൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉല്ലാസ് തോമസ്, റാണിക്കുട്ടി ജോർജ്, ഷാന്റി ഏബ്രഹാം,
ശാരദ മോഹൻ, ലിസി അലക്സ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി ബേബി, കെ.പി അബ്രഹാം, വിദ്യഭ്യാസ ജില്ലാ ഓഫീസർ കെ. സുമ, നിർമല സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ജോർജ് മാരായിപ്പിളളി, അജിമോൻ പൗലോസ് എന്നിവർ പ്രസംഗിച്ചു. നാല് ഉപജില്ലകളിൽ നിന്ന് 100 ശതമാനം വിജയം നേടിയ 49 സ്കൂളുകൾക്കും ഫുൾ എ പ്ലസ് നേടിയ 720 കുട്ടികൾക്കും എറണാകുളം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.