കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
1563207
Thursday, May 29, 2025 5:02 AM IST
കോതമംഗലം: കനത്തക്കെടുതി നേരിടുന്പോഴും മലയോര ഗ്രാമങ്ങളിൽ കാട്ടാനയിറങ്ങി നാശം വിതക്കുന്നു. കുട്ടന്പുഴ അട്ടിക്കളത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
അട്ടിക്കളത്ത് മാളിയേകുടി അമ്മിണി, മാളികുടി ഗീത, മാളിയേകുടി ലീല എന്നിവരുടെ പുരയിടത്തിലെ വാഴ, കൊക്കോ, തെങ്ങ്, കവുങ്ങ്, തുടങ്ങിയവയാണ് നശിപ്പിച്ചത്.