വാ​ഴ​ക്കു​ളം: സെ​ന്‍റ് ജോ​ർ​ജ് വോ​ളി​ബോ​ൾ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വോ​ളി​ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പ് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം വാ​ഴ​ക്കു​ളം സി​ഐ ര​ണ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ഹ​സൈ​നാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൈ​ക്കി​ളി​സ്റ്റ് ബി​നോ​യ് അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജോ വ​ർ​ഗീ​സ് ഓ​ലി​ക്ക​ൽ, യൂ​ണി​വേ​ഴ്സി​റ്റി വോ​ളി​ബോ​ൾ താ​ര​വും പോ​ലീ​സ് ടീം ​അം​ഗ​വു​മാ​യ എ​ൻ.​പി. മ​നോ​ജ്, ട്ര​ഷ​റ​ർ പി.​എ​ൻ. ജ​യ​കു​മാ​ർ, ജോ​സ് വ​ർ​ഗീ​സ്, ജോ​ജി മാ​ത്യു, ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി വോ​ളി​ബോ​ൾ ടീം ​പ​രി​ശീ​ല​ക​നും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ കോ​ച്ചു​മാ​യ ജേ​ക്ക​ബ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ണി ജോ​ർ​ജ്, കെ.​സി. ജോ​ണ്‍, വി​മ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

ജി​ല്ല സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് വോ​ളി​ബോ​ൾ ക്ല​ബും ചേ​ർ​ന്ന് സൗ​ജ​ന്യ​മാ​യാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റും ജേ​ഴ്സി​യും വി​ത​ര​ണം ചെ​യ്തു.