നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​ർ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ന​ന്ദ​കു​മാ​ർ (26), ക​ണ്ണ​ൻ (25), നാ​ദി​ർ​ഷ (26) എ​ന്നി​വ​രെ​യാ​ണ് സി​ഐ സാ​ബു​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30ഓ​ടെ അ​ത്താ​ണി ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ കു​ടും​ബം ചാ​യ കു​ടി​ക്കു​ന്ന​തി​നാ​യി കാ​ർ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി.

ഈ ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​വ​ർ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. പ്ര​തി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു.