കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലു​ള്ള 66 ചി​ത്ര​കാ​ര​ന്മാ​രു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം എ ​റോ​യ​ല്‍ ഫീ​സ്റ്റ് ഓ​ഫ് ക​ളേ​ഴ്‌​സ് എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍​ഹാ​ള്‍ ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ചു. ചി​ത്ര​കാ​ര​ന്‍ ടി. ​ക​ലാ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ന്‍. സു​ബോ​ധ​കു​മാ​ര്‍, വി​ല്‍​സി, കു​ട്ട​ന്‍ തൃ​ശൂ​ര്‍, പു​ഷ്പ പി​ള്ള, കി​ഷോ​ര്‍ മാ​ത്യു തു​ട​ങ്ങി​യ 66 ചി​ത്ര​കാ​ര​ന്മാ​രു​ടെ ര​ണ്ടു ചി​ത്ര​ങ്ങ​ള്‍ വീ​ത​മാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഏ​കീ​കൃ​ത​മാ​യ ഒ​രാ​ശ​യ​ത്തി​ല​ല്ലാ​തെ ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​ര​വ​രു​ടെ മ​ന​സി​ല്‍ തോ​ന്നി​യ ആ​ശ​യ​ങ്ങ​ളാ​ണ് വാ​ട്ട​ര്‍ ക​ള​ര്‍, ആ​ക്രി​ലി​ക്, പെ​ന്‍ ഡ്രോ​യിം​ഗ്, ഓ​യി​ല്‍ പെ​യി​ന്‍റിം​ഗ്, മി​ക്‌​സ​ഡ് മീ​ഡി​യം തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കാ​ന്‍​വാ​സു​ക​ളി​ല്‍ പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​കൃ​തി​യു​ടെ ഭം​ഗി​യും മ​നു​ഷ്യ​ചി​ന്ത​ക​ളു​ടെ ആ​ഴ​ങ്ങ​ളും തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗു​ക​ള്‍, മ​ന​സി​നെ സ്വാ​ധീ​നി​ക്കു​ന്ന അ​ബ്‌​സ്ട്രാ​ക്ട് രൂ​പ​ങ്ങ​ള്‍, മ​നോ​ഹ​ര​മാ​യ ഇ​ല്ല​സ്‌​ട്രേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 31 വ​രെ രാ​വി​ലെ 11 മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം.