ഡോ. യു.എം. മുസ്തഫ കമാലിനു പുരസ്കാരം
1576771
Friday, July 18, 2025 5:36 AM IST
മതിലകം: ചങ്ങാതിക്കൂട്ടം കലാസാഹിത്യസമിതി സാംസ്കാരിക പ്രവർത്തകനും കവിയും ചിത്രകാരനുമായിരുന്ന ഷാജി കെ.അബ്ദുവിന്റെ സ്മരണയ്ക്കായി തദ്ദേശീയ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ മൂന്നാമത് ഷാജി കെ.അബ്ദു സ്മാരക സാഹിത്യപുരസ്കാരത്തിന് ഡോ.യു.എം. മുസ്തഫ കമാൽ അർഹനായി.
മുസ്തഫ കമാൽ അഞ്ച് ഗ്രന്ഥങ്ങൾരചിക്കുകയും വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് വൈകീട്ട് 3.30ന് മതിലകം വ്യാപാരഭവനിൽ സംഘടിപ്പിക്കുന്ന ഷാജി കെ.അബ്ദു അനുസ്മരണത്തിൽ ഇ.ടി. ടൈസൺ എംഎൽഎ പുരസ്കാരംസമർപ്പിക്കും. ചങ്ങാതിക്കൂട്ടം പ്രസിഡന്റ് ബഷീർ തൃപ്പേക്കുളത്തിന്റെ അധ്യക്ഷതയിൽചേരുന്ന പരിപാടിയിൽ മതിലകം മഹല്ല് ഖത്തീബ് ഡോ. അബ്ദു സലാം ഫൈസി മുഖ്യാതിഥിയാകും.