സൗജന്യ കോക്ലിയർ ഇംപ്ലാന്റ് കേൾവി നിർണയ ക്യാമ്പ് 20ന്
1576792
Friday, July 18, 2025 5:36 AM IST
കൊടുങ്ങല്ലൂർ: മർച്ചന്റ്സ് അസോസിയേഷൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ, എറണാകുളം ലൂർദ് ആശുപത്രി എന്നിവ സംയുക്തമായി സൗജന്യ കോക്ലിയർ ഇംപ്ലാന്റ് കേൾവിനിർണയ ക്യാമ്പ് നടത്തുന്നു.
20ന് കൊടുങ്ങല്ലൂർ വ്യാപാര ഭവനിലാണ് ക്യാമ്പ്. ശ്രവണവൈകല്യമുള്ള കുട്ടികളടക്കമുള്ള എല്ലാവർക്കും പങ്കെടുക്കാം. 50,000 രൂപ വരെയുള്ള ശസ്തക്രിയ ലൂർദ് ഹോസ്പിറ്റലിൽ സൗജന്യമായി നടത്തും. സൗജന്യ ഓഡിയോളജിടെസ്റ്റും നടത്തും. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയനടത്തും.
രോഗികൾ കൊടുങ്ങല്ലൂർ മർച്ചന്റ് അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് മർച്ചന്റ് അസോസിയേഷൻ ജനറൽസെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, സെക്രട്ടറി ടി.കെ. ഷാജി, ഡോ, ജോർജ് കുരുവിള, ലൂർദ് ആശുപത്രി ലെയ്സൺ മാനേജർ സജി ജോസ്, കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, മൊഹിയുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.