ബൈക്കപകടം; നിർത്താതെ പോയ ബൈക്ക് ഓടിച്ചിരുന്ന യുവാവ് പിടിയിൽ
1576787
Friday, July 18, 2025 5:36 AM IST
ചാവക്കാട്: ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ബൈക്ക് ഓടിച്ചിരുന്ന യുവാവ് പിടിയിൽ. ഗുരുവായൂർ പുത്തമ്പല്ലി കറുപ്പം വീട്ടിൽ മുഹമ്മദ് റഫീക്കിനെ (അജ്മൽ - 19)യാണ് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴിന് രാത്രിയോടെയാണ് പാലയൂരിൽ തളിയക്കുളത്തിനു സമീപമുള്ള തകിടിയിൽ തോമസിനെ (ബേബി-66) ബൈക്ക് ഇടിച്ചത്. തൃശൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു. അപകടത്തെത്തുടർന്ന് ബൈക്ക് നിർത്താതെ പോയി. എസ്ഐമാരായ ശരത് സോമൻ, വിഷ്ണു എസ്. നായർ, എഎസ്ഐ അൻവർ സാദസാദത്ത് തുടങ്ങിയവർ നേതൃത്വം നൽകി.