കോൾ ആവാസവ്യവസ്ഥ: സെന്റ് അലോഷ്യസ് കോളജിൽ ശില്പശാല നടത്തി
1576781
Friday, July 18, 2025 5:36 AM IST
തൃശൂർ: കോൾ ആവാസവ്യവസ്ഥയെ പ്രാദേശിക കാർഷിക ജൈവവൈവിധ്യ പൈതൃകപ്രദേശമായി രേഖപ്പെടുത്താൻ ശില്പശാല നടത്തി. എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയം, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, അലോഷ്യൻ കോൾ പഠനഗവേഷണ കേന്ദ്രം, കോൾ ബേഡേഴ്സ് കളക്ടീവ് എന്നിവർ സംയുക്തമായാണ് സെന്റ് അലോഷ്യസ് കോളജിൽ ശില്പശാല സംഘടിപ്പിച്ചത്.
കോർപറേഷൻ കൗണ്‍സിലർ ലാലി ജെയിംസ് ഉദ്ഘാടനം ചെയ്തു. എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയം ഡയറക്ടർ ഡോ. നീരജ്, കേരള കാർഷികസർവകലാശാല കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയണ്‍മെന്റ് സയൻസസ് ഡീൻ ഡോ. പി.ഒ. നമീർ, കോളജ് പ്രിൻസിപ്പൽ ഡോ. ഡയസ്, അഡ്മിനിസ്ട്രേറ്റർ ഫാ. അരുണ്‍, കോൾപഠനകേന്ദ്രം കോ-ഓർഡിനേറ്റർ ജെയിൻ തേറാട്ടിൽ, പ്രജീഷ് പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. ഡോ. അർച്ചന, ഡോ. വി.ജി. സുനിൽ, ഹരികൃഷ്ണൻ, മനോജ് കരിങ്ങാമഠത്തിൽ, സുബിൻ, ഡോ. കെ. വിദ്യാസാഗരൻ, ടി.വി. ബാലകൃഷ്ണൻ, ജോബി, ഷാജി കാക്കശേരി, ഹേന, ഡോ. ജോബി പോൾ, കെ.കെ. അനീഷ് കുമാർ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.