യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ
1576790
Friday, July 18, 2025 5:36 AM IST
തൃപ്രയാർ: ബസ് സ്റ്റാൻഡിനു സമീപത്തുള്ള പള്ളിയുടെ മുൻവശത്ത് മൂത്രമൊഴിക്കാൻ നിൽക്കുന്നത് ചോദ്യംചെയ്തതിനുള്ള വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. മുറ്റിച്ചൂർ സ്വദേശി എടക്കാട്ടുതറ വീട്ടിൽ ഹാരിസ്(32), ചാഴൂർ വേലുമാൻപടി സ്വദേശി കുളങ്ങരപ്പറമ്പിൽ വീട്ടിൽ ഷിജാദ്(34) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
തളിക്കുളം പുതുക്കുളം കളാംപറമ്പ് സ്വദേശി പുതിയവീട്ടിൽ യൂസഫി(40)നെയാണ് അസഭ്യം പറയുകയും കരിങ്കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. മദ്യലഹരിയിലായിരുന്നു പ്രതികൾ. വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.