വീട് ഇടിഞ്ഞുവീണ് രണ്ടു കുട്ടികൾക്കു പരിക്ക്
1576823
Friday, July 18, 2025 6:01 AM IST
നടത്തറ: വീടിനു വിള്ളൽ വീണതിനെത്തുടർന്നു താമസംമാറിയ കുടുംബം സാധനങ്ങൾ എടുക്കാൻ തിരികെയെത്തിപ്പോൾ വീട് ഇടിഞ്ഞുവീണ് രണ്ടു കുട്ടികൾക്കു പരിക്ക്. കൊഴുക്കുള്ളി പട്ടിളംമൂലയിൽ ചേന്ദ്ര രാജേന്ദ്രന്റെ വീടാണു തകർന്നുവീണത്. പേരക്കുട്ടികളായ വരുണ്‍(എട്ട്), വസുദേവ്(11) എന്നിവർക്കാണു പരിക്കേറ്റത്. കാലിനു പരിക്കേറ്റ ഇരുവരെയും തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളാണ്.
വിള്ളൽ കണ്ടതിനെത്തുടർന്ന് രാജേന്ദ്രനും കുടുംബവും കഴിഞ്ഞദിവസമാണ് ഇവിടെനിന്നു താമസം മാറ്റിയത്. ഇന്നലെ രാവിലെ സാധനങ്ങൾ എടുക്കാൻ വീട്ടിലേക്കുവന്നപ്പോഴാണ് ഇടിഞ്ഞുവീണത്.