മഴയിൽ തകർന്നടിഞ്ഞ് റോഡുകൾ
1576784
Friday, July 18, 2025 5:36 AM IST
വടക്കാഞ്ചേരി: നഗരസഭ പരിധിയിൽ ഉൾപ്പെട്ട എങ്കക്കാട് മേഖലയിൽ കനത്ത മഴയിൽ റോഡുകൾ തകർന്നടിഞ്ഞത്. കാൽനടയാത്ര പോലും ഈ മേഖലയിൽ ദുസഹമായി. സംവീധായകൻ ഭാരതന്റെ പേരിലുള്ള വടക്കാഞ്ചേരി- പുല്ലാനിക്കാട് എങ്കക്കാട് ഭാരതൻ റോഡും, ഓട്ടുപാറ വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തുമാണ് റോഡ് കൂടുതലായും തകർന്നടിഞ്ഞിരിക്കുന്നത്.
എങ്കക്കാട് റെയിൽവേ ഗേറ്റിൽ മണിക്കൂറുകളോളം വാഹനങ്ങൾ കാത്തുകിടക്കുന്നതിനു പിന്നാലെ റോഡുകൾ കൂടി തകർന്നടിഞ്ഞത് അപകടഭീഷണിയും വർധിച്ചിരിക്കുകയാണ്. സമീപത്തെ തോടിനോട് ചേർന്നുള്ള ഭാഗമാണ് റോഡ് ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്. അമിത ഭാരം കയറ്റിയുള്ള ടോറസ് ലോറികളുടെ യാത്രയാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.