ഓണത്തിന് ജില്ലയിൽ സിപിഎം 500 ഏക്കറിൽ കൃഷിയിറക്കും
1576779
Friday, July 18, 2025 5:36 AM IST
അരിമ്പൂർ: തൃശൂർ ജില്ലയിലെ ഓണം വിപണി ലക്ഷ്യമാക്കിയുള്ള സിപിഎമ്മിന്റെ പച്ചക്കറി തൈനടീൽ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അരിമ്പൂരിലെ കൈപ്പിള്ളിയിൽ നടന്നു.
സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ആദ്യതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ അധ്യക്ഷനായി. സംയോജിത കൃഷിയുടെ ജില്ലാ ചെയർമാൻ എം. ബാലാജി, ജില്ലാ കമ്മിറ്റി അംഗം ടി.വി. ഹരിദാസൻ, കർഷസംഘം മണലൂർ ഏരിയ സെക്രട്ടറി വി.എൻ. സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, സംയോജിത കൃഷി ജില്ലാ കൺവീനർ സി.ആർ. രാഗേഷ്, കെ.എം. ഗോപിദാസൻ, കെ. രാഗേഷ്, അരിമ്പൂർ പഞ്ചായത്ത് തല ചെയർമാൻ സ്മിത അജയകുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലയിൽ വീടുകളിൽ അടക്കം 500 ഏക്കറിൽ ഇക്കുറി കൃഷിയിറക്കുമെന്ന് ജില്ലാ ചെയർമാൻ ബാലാജി പറഞ്ഞു.