പിണറായിസര്‍ക്കാര്‍ വെന്റിലേറ്ററില്‍: ടി.എ. അഹമ്മദ് കബീര്‍
1576821
Friday, July 18, 2025 6:01 AM IST
തൃശൂര്‍: കേരളത്തില്‍ രാഷ്ട്രീയമാറ്റം അനിവാര്യമാണെന്നു മുസ്ലിംലീഗ് അഖിലേന്ത്യ സെക്രട്ടറി ടി.എ. അഹമ്മദ് കബീര്‍. ഇടതുമുന്നണി സര്‍ക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരേ കളക്ടറേറ്റിനുമുന്പിൽ നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കതു ബോധ്യപ്പെട്ടതിനു തെളിവാണ് അടുത്തയിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനുണ്ടായ വലിയ മുന്നേറ്റം. എല്ലാ മേഖലയിലും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ വെന്റിലേറ്ററിലാണ്. കേന്ദ്രഭരണകൂടം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, സെക്രട്ടറി പി.എം. സാദിക്കലി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. അമീര്‍ എന്നിവര്‍ പങ്കെടുത്തു.