ട്രെയിനില്‍നിന്നു വീണ് മരിച്ച നിലയില്‍
1576917
Friday, July 18, 2025 11:15 PM IST
വെള്ളിക്കുളങ്ങര: ഗോവയിലുള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ മധ്യവയസ്കനെ ട്രെയിനില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തി.
വെള്ളിക്കുളങ്ങര സൊസൈറ്റിപ്പടി പാറേക്കാടന്‍ തോമസിന്റെ മകന് ബേബി(57)യെയാണ് കര്‍ണാടകയിലെ കാര്‍വാറില്‍ റെയില്‍പ്പാളത്തിനുസമീപം ട്രെയിനില്‍നിന്നു വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തൃശൂരില്‍നിന്നുള്ള ട്രെയിനില്‍ ബേബി മക്കളോടും ബന്ധുക്കളോടുമൊപ്പം ഗോവയ്ക്കു പോയത്. ഗോവയില്‍ ട്രെയിൻ ഇറങ്ങിയപ്പോഴാണ് ബേബിയെ കാണുന്നില്ലെന്ന വിവരം കൂടെയുള്ളവർ അറിഞ്ഞത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ബേബിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3.30 ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ജാസ്മിന് (കുവൈറ്റ്). മക്കള്‍: എല്‍റോയ്, എറിക്.