ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1577016
Saturday, July 19, 2025 1:27 AM IST
കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാളിനു കൊടിയേറി. ഇടവകവികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ കൊടിയേറ്റംനിർവഹിച്ചു. 24, 25 തീയതികളിലാണ് തിരുനാൾ.
തിരുനാളിനോടനുബന്ധിച്ച് 24നു വൈകീട്ട് 5.30നുളള കുർബാനയ്ക്കുശേഷം കൂടുതുറക്കൽ നടക്കും. തിരുനാൾ ദിവസമായ 25നു രാവിലെ ആറിനും എട്ടിനും കുർബാന, ലദീഞ്ഞ്, നൊവേന. 10ന് ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. ജിസ്വിൻ വാഴപ്പിള്ളി മുഖ്യകാർമികനാകും. ഫാ. ജീൻ ചിറയത്ത് തിരുനാൾസന്ദേശംനൽകും. തുടർന്ന് ലദീഞ്ഞ്, നൊവേന, തിരുനാൾപ്രദക്ഷിണം, നേർച്ചവിതരണം എന്നിവയുണ്ടാകും.
25നു വൈകീട്ട് ആറുമുതൽ 10 വരെ റോയൽ വോയ്സ് ആമ്പല്ലൂർ, കൈരളി ചാലക്കുടി എന്നീ ടീമുകളുടെ ബാൻഡ് മേളം ഉണ്ടാകും. അസി. വികാരി. ഫാ. അജിത്ത് ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ സി.ഒ. ജിന്റോ, ബൈജു ജോർജ്, ജെയ്സൺ പോൾ, ജോസഫ് അറയ്ക്കൽ എന്നിവർ നേതൃത്വം നൽകും.