ജനകീയ കുടിവെള്ളസംരക്ഷണവേദി പ്രതിഷേധധര്‍ണ നടത്തി
1577012
Saturday, July 19, 2025 1:27 AM IST
കാട്ടൂര്‍: മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റില്‍നിന്നുള്ള കുടിവെള്ളമലിനീകരണത്തിനെതിരേ ജനകീയ കുടിവെള്ളസംരക്ഷണവേദി കാട്ടൂര്‍ പഞ്ചായത്തിലേക്കു പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.
കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ ആതിര തീക്ഷ്ണ പ്രതിഷേധധര്‍ണ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് അരുൺ വന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു.
അഞ്ചാം വാര്‍ഡ് മെമ്പര്‍ മോളി പിയൂസ്, കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍, സിപിഐ പ്രതിനിധി കെ.പി. രാജന്, ബിജെപി പ്രതിനിധി ലോനജന് അമ്പാട്ട്, കേരള കോണ്‍ഗ്രസ് പ്രതിനിധി അഷ്റഫ് പാലിയത്താഴത്ത്, സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, സംരക്ഷണവേദി ട്രഷറര്‍ ജോയ് തോമസ് എന്നിവര്‍ സംസാരിച്ചു.