ഇ​രി​ങ്ങാ​ല​ക്കു​ട: വെ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബി​ന്റെ 2025- 26ലെ ​ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റെ​ടു​ത്തു.
ല​യ​ണ്‍ ഡി​സ്ട്രി​ക്ട് 318 ഡി.​വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ല​യ​ണ്‍ സു​രേ​ഷ് കെ.​വാ​രി​യ​ര്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​ജെ. ആ​ന്‍റോ -പ്ര​സി​ഡ​ന്‍റ്, ഷാ​ജു ക​ണ്ട​ംകു​ള​ത്തി- സെ​ക്ര​ട്ട​റി, കെ.​എ. ജോ​സ​ഫ്- ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​റ്റു.

പി​എം​ജെ​എ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ന്‍. വി​ശ്വ​നാ​ഥ​ന്‍, കെ.​കെ. പോ​ള്‍​സ​ണ്‍, എം​ജെ​എ​ഫ് അം​ഗ​മാ​യ അ​ഡ്വ. അ​ജ​യ്കു​മാ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഉ​ന്ന​ത​വി​ജ​യം കൈ​വ​രി​ച്ച ല​യ​ണ്‍​സ് കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ഹാ​രി​ഷ് പോ​ള്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഈ ​വ​ര്‍​ഷ​ത്തെ സ​ര്‍​വ്വീ​സ് പ്രൊ​ജ​ക്ട് ഉ​ദ്ഘാ​ട​നം റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ റോ​യ് അ​ലു​ക്ക നി​ര്‍​വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ബി​ജു പൊ​റ​ത്തൂ​ര്‍, ഷാ​ജ​ന്‍ ച​ക്കാ​ല​ക്ക​ല്‍, സെ​ക്ര​ട്ട​റി ഷാ​ജു ക​ണ്ടം​കു​ള​ത്തി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.