ന്യൂട്രി ഗാർഡൻ ഉത്പന്നങ്ങൾ വിതരണം ചെയ്തു
1576778
Friday, July 18, 2025 5:36 AM IST
പഴയന്നൂർ: പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ വീടുകളിലേക്കും സ്കൂളുകളിലേക്കും അംഗൻവാടികളിലേക്കുമുള്ള ന്യൂട്രി ഗാർഡൻ ഉത്പന്നങ്ങളുടെ വിതരണം നടന്നു. കൃഷിഭവനിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർമല രവികുമാർ, കൃഷി ഓഫീസർ കൃഷ്ണ, വാർഡ് മെമ്പർമാരായ ശ്രീജ, അശ്വതി സജു, കൃഷിഭവൻ ഉദ്യോഗസ്ഥരായ സുസ്മിത, ബിനു എന്നിവർ പ്രസംഗിച്ചു.