അങ്കണവാടി കെട്ടിടം ഉദ്ഘാടനം 20ന്
1576793
Friday, July 18, 2025 5:36 AM IST
ചാലക്കുടി: നഗരസഭ ഏഴാംവാർഡിൽ 56 ലക്ഷം രൂപ ചെലവിൽ നിർമിച്ച അനുഗ്രഹ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം 20ന് അഞ്ചിന് നിയമസഭ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഫണ്ടിൽനിന്നു അനുവദിച്ച 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഹെൽത്ത് വെൽനെസ് സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായികമന്ത്രി വി. അബ്ദുറഹിമാനും ബെന്നി ബഹനാൻ എംപി ഫണ്ടിൽനിന്നു അനുവദിച്ച 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന വയോജന മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷതവഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണംനടത്തും.
ചെയർമാൻ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, ജനറൽ കൺവീനർ വി.ഒ. പൈലപ്പൻ, പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ മാരായ കെ.വി. പോൾ, ദിപു ദിനേശ്, ആനി പോൾ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.