ചക്കംകണ്ടം അഴുക്കുചാൽ: കൗൺസിൽ ബഹളം
1576785
Friday, July 18, 2025 5:36 AM IST
ചാവക്കാട്: ചക്കംകണ്ടം അഴുക്കുചാൽപദ്ധതിയെ ചൊല്ലി കൗൺസിൽ യോഗത്തിൽ വാക്കുതർക്കം. ബഹളത്തെതുടർന്ന് കൗൺസിൽ പിരിച്ചുവിട്ടു. ഗുരുവായൂരിലെ ശുചിമുറിമാലിന്യം ലോറിയിൽ കയറ്റി ചക്കംകണ്ടത്തു തള്ളാനുള്ള ഗുരുവായൂർ നഗരസഭയുടെ തീരുമാനം റദ്ദ് ചെയ്യാൻ ആവശ്യപ്പെടണമെന്ന യുഡിഎഫ് പ്രമേയം ചർച്ചയ്ക്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ബഹളത്തിലും കൗൺസിൽ പിരിച്ചുവിടുന്നതിലും എത്തിയത്.
ചക്കംകണ്ടം പ്രദേശത്തിനോട് ചേർന്നുകിടക്കുന്ന ചാവക്കാട് നഗരസഭയിലെ 12, 14 വാർഡിലെ കാൺസിലർമാരായ ജോയ്സി ആന്റണി, പ്രിയ രാമചന്ദ്രൻ എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്. എന്നാൽ 13-ാം വാർഡ് സിപി എം കൗൺസിലർ പ്രമേയത്തിൽ ഒപ്പുവച്ചില്ല. പ്രമേയം ചർച്ചക്കെടുത്ത നിലപാടിനെ പ്രതിപക്ഷ നേതാവ് കെ.വി സത്താറിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്തതാണ് ഭരണ- പ്രതിപക്ഷ ബഹളത്തിൽ എത്തിത്.
ചക്കംകണ്ടം സ്വീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നഗരസഭ കൗൺസിൽ തീരുമാനത്തെ ചൊല്ലി ചാവക്കാട് നഗരസഭ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം അലങ്കോലമാക്കുകയാണ് ചെയ്തതെന്ന് അധ്യക്ഷ ഷീജ പ്രശാന്ത് പറഞ്ഞു.