ദേശീയപാത തകർച്ച: ഒരുമനയൂർ പഞ്ചായത്ത് ഭരണ-പ്രതിപക്ഷം ഒന്നിച്ച് ധർണ
1576788
Friday, July 18, 2025 5:36 AM IST
ചാവക്കാട്: ദേശീയപാതയുടെ തകർച്ച ഒരുമനയൂർ പഞ്ചായത്ത് ഭരണ-പ്രതിപക്ഷ സമിതിയുടെ നേതൃത്വത്തിൽ സംയുക്തമായി പ്രതിഷേധ ധർണ നടത്തി.
വില്യംസ് മുതൽ ചാവക്കാട് തെക്കേ ബൈപ്പാസ് വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് യോഗത്തിൽ ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ധർണ നടത്തിയത്. പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ നേതാക്കൾ പ്രസംഗിച്ചു.