ജ്യോതിയും സിഗ്നിഫൈസിസും ധാരണാപത്രം ഒപ്പുവച്ചു
1577011
Saturday, July 19, 2025 1:27 AM IST
തൃശൂർ: അയർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നിഫൈസിസ് കന്പനിയും ജ്യോതി എൻജിനീയറിംഗ് കോളജും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. വിവിധ സാങ്കേതികമേഖലകളിൽ പ്രവർത്തിക്കുന്ന കന്പനിയിൽ വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഇതുവഴി ലഭിക്കും. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കു കന്പനിയിൽതന്നെ തൊഴിലവസരങ്ങളും ഉണ്ടാകും.
കന്പനി ഫൗണ്ടറും സിടിഒയുമായ സുരേഷ് ചന്ദ്രൻ ധാരണാപത്രം കോളജ് പ്രിൻസിപ്പൽ ഡോ. പി. സോജൻലാലിനു കൈമാറി.
കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണന്പുഴ, കന്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. പി. ശോഭ സേവിയർ എന്നിവർ പ്രസംഗിച്ചു.