"ഞങ്ങളും കൃഷിയിലേക്ക് ’പദ്ധതിക്കൊരുങ്ങി ആലത്തൂർ ഗ്രാമപഞ്ചായത്ത്
1224105
Saturday, September 24, 2022 12:27 AM IST
ആലത്തൂർ: "ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ആലത്തൂർ പഞ്ചായത്തിലെ 16 വാർഡുകളിലായി 1000 കുടുംബങ്ങളിൽ പച്ചക്കറി കൃഷിയിറക്കുന്ന പദ്ധതിക്കു തുടക്കമായി.
ആലത്തൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി 2022-23 സാന്പത്തിക വർഷത്തെ സമഗ്ര പച്ചക്കറി കൃഷിവികസന പദ്ധതി പ്രകാരമാണ് വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയിറക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഓരോ കുടുംബങ്ങളിലും കൃഷിയിറക്കുന്നതിനു ആവശ്യമായ വിത്തുകൾ, തൈകൾ, ജൈവളങ്ങൾ, ജൈവകീടനാശിനികൾ കൃഷിഭവനിലൂടെ നല്കുകയും വാർഡ് തലത്തിൽ 10 കർഷകർ അടങ്ങിയ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഗ്രൂപ്പുകളിൽ ജൈവകൃഷി, മൂല്യ വർധനകൃഷി, മൂല്യവർധന സംരംഭങ്ങൾ എന്നിവ ആരംഭിക്കും.