വനംവകുപ്പ് സന്പൂർണ പരാജയമെന്ന്
1225797
Thursday, September 29, 2022 12:27 AM IST
കൊല്ലങ്കോട് : വന്യമൃഗശല്യം കാർഷിക വിളകൾക്കും പൊതുജനത്തിനും സംരക്ഷണം നല്കുന്നതിൽ വനംവകുപ്പിനു സന്പൂർണ്ണ പരാജയമെന്ന് ദേശീയ കർഷക സമാജം കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.
ആന, കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗ ആക്രമണത്തിൽ കാർഷിക വിള നാശത്തിനു പുറമെ പൊതുജന ജീവഹാനിയും തുടർകഥയായി നീളുകയാണ്. മരണപ്പെട്ടവരുടെ ആശ്രിതർക്കും വിളനാശം ഉണ്ടായ കർഷകർക്കും ആനുപാതിക ആനുകൂല്യം സർക്കാർ നല്കുന്നുമില്ല.
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി മലയോര കുടുംബങ്ങൾ ഭീതിയോടാണ് ജീവിതം തള്ളിനീക്കുന്നത്. ഇതിനു ശാശ്വത പരിഹാരം കണ്ടേത്തണ്ടതു വനംവകുപ്പ് അധികൃതരുടെ ബാധ്യതയാണ്.
വനംവകുപ്പ് മേധാവികൾ മൗനം വെടിഞ്ഞ് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ഇനിയും വൈകിയാൽ സമരപരിപാടികളുമായി രംഗത്തെത്തുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
മണ്ഡലം പ്രസിഡന്റ് എ.അപ്പുണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. വി.രവീന്ദ്രൻ, വി.ചന്ദ്രൻ, സി.രാജേഷ് എന്നിവർ സംസാരിച്ചു.