ജില്ലാ ഓട്ടിസം കലോത്സവം, ഒറ്റപ്പാലത്തിന് ഒന്നാം സ്ഥാനം
Sunday, November 27, 2022 4:02 AM IST
നെ​ന്മാ​റ : നെ​ന്മാ​റ​യി​ൽ ന​ട​ന്ന പ്ര​ഥ​മ ഓ​ട്ടി​സം ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഒ​റ്റ​പ്പാ​ലം ഓ​ട്ടി​സം സെ​ന്‍റ​ർ 108 പോ​യി​ന്‍റോടെ ഒ​ന്നാം നേ​ടി. 69 പോ​യി​ന്േ‍​റാ​ടെ മ​ണ്ണാ​ർ​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​വും ചേ​ർ​പ്പു​ള്ള​ശ്ശേ​രി 48 പോ​യി​ന്‍റോ​ടെ ചെ​ർ​പ്പു​ള​ശേ​രി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജി​ല്ല​യി​ലെ 13 ഓ​ട്ടി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​തി​ഭ​ക​ളെ ഉ​ൾ​ച്ചേ​ർ​ത്ത് ചി​മി​ഴ് 2022 എ​ന്ന പേ​രി​ൽ ജി​ല്ലാ​ത​ല ക​ലോ​ത്സ​വം നെന്മാ​റ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ ഓ​ട്ടി​സം ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​ദ്യു​തി​വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. കെ.​ ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ സം​സ്ഥാ​ന പ്രോ​ഗ്രാ​മിം​ഗ് ഓ​ഫ് ഓ​ഫീ​സ​ർ എ​സ്.​വൈ. ഷൂ​ജ മു​ഖ്യാ​തി​ഥി ആ​യി​രി​ന്നു. ജി​ല്ല​യി​ലെ വി​വി​ധ ഓ​ട്ടി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി 200 വി​ദ്യാ​ർ​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഓ​ട്ടി​സം സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​ർ, എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വൈ​കി​ട്ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ലീ​ലാ​മ​ണി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​ച​ന്ദ്ര​ൻ, നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ രാ​ജീ​വ്, സി​നി​മാ സം​വി​ധാ​യ​ക​ൻ പ​ത്മ​കു​മാ​ർ. എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.