വോട്ടർപട്ടിക പു​തു​ക്ക​ൽ: ഇ​ന്നുകൂടെ പേ​രു ചേ​ർ​ക്ക​ാം
Thursday, December 8, 2022 12:24 AM IST
പാ​ല​ക്കാ​ട്: സ​മ്മ​തി​ദാ​യ​ക​പ്പ​ട്ടി​ക പു​തു​ക്ക​ൽ2023 മാ​യി ബ​ന്ധ​പ്പെ​ട്ട് 2022 ന​വം​ബ​ർ ഒ​ൻ​പ​തി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​ർ​ക്കും 18 വ​യ​സ് പൂ​ർ​ത്തി​യാ​യി​ട്ടും പേ​ര് ചേ​ർ​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും ഇ​ന്നു വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാം.
ന​വം​ബ​ർ ഒ​ൻ​പ​തി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള പേ​ര്, വി​ലാ​സം എ​ന്നീ വി​വ​ര​ങ്ങ​ൾ തി​രു​ത്തു​ന്ന​തി​നും പ​ഴ​യ ഫോ​ട്ടോ മാ​റ്റി പു​തി​യ​തു ന​ൽ​കു​ന്ന​തി​നും ഇ​ന്ന് അ​പേ​ക്ഷി​ക്കാം.
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും പേ​രു ചേ​ർ​ക്കാ​ൻ അ​പേ​ക്ഷി​ക്കാം. ഇ​പ്പോ​ൾ കൊ​ടു​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് ജ​നു​വ​രി അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. നി​ല​വി​ൽ 17 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്കും മു​ൻ​കൂ​റാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ള​ക്ട​റേ​റ്റ്, താ​ലൂ​ക്ക് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ങ്ങ​ളു​മാ​യും എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.