കെഎസ്ആർടിസി നെ​ഫ​ർ​റ്റി​റ്റി ആ​ഡംബ​ര ക​പ്പ​ൽയാ​ത്ര 12 ന്
Friday, December 9, 2022 1:01 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കെഎ​സ്ആ​ർടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ നെ​ഫ​ർ​റ്റി​റ്റി ആ​ഡംബബ​ര ക​പ്പ​ൽ യാ​ത്ര 12 ന് ​ന​ട​ക്കും. അ​റ​ബി​ക്ക​ട​ലി​ൽ അ​ഞ്ച് മ​ണി​ക്കൂ​ർ ന​ട​ത്തു​ന്ന യാ​ത്ര​യി​ലു​ട​നീ​ളം സം​ഗീ​ത​വി​രു​ന്നി​ന്‍റെ അ​ക​ന്പ​ടി​യു​ണ്ടാ​കും. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​വും പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 13 സീ​റ്റു​ക​ളാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. എ​സി ലോ ​ഫ്ലോ​ർ ബ​സി​ൽ ബോ​ൾ​ഗാ​ട്ടി ജെ​ട്ടി​യി​ൽ യാ​ത്രി​ക​രെ എ​ത്തി​ച്ച് ക​പ്പ​ൽ യാ​ത്ര​യ്ക്കു ശേ​ഷം തി​രി​ച്ച് പാ​ല​ക്കാ​ട് എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പാ​ക്കേ​ജി​ൽ അ​ഞ്ചി​നും 10 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് 2000 രൂ​പ​യും 10 ന് ​മു​ക​ളി​ൽ 3500 രൂ​പ​യു​മാ​ണ് ചാ​ർ​ജ്. അ​ഞ്ച് വ​യ​സി​ൽ താ​ഴെ ടി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. ബു​ക്കി​ംഗ് ന​ന്പ​ർ: 9947086128.