വിദ്യാർഥികൾക്ക് മോട്ടിവേഷൻ നല്കി "റൈസപ്പ് 2023’
1262985
Sunday, January 29, 2023 12:48 AM IST
മണ്ണാർക്കാട് : ജില്ലാ പഞ്ചായത്ത് മെന്പർ ഗഫൂർ കോൽകളത്തിലിന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ്ടു എഴുതുന്ന വിദ്യാർഥികളെ ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും പരീക്ഷയെഴുതാൻ പാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷാർഥികൾക്ക് വേണ്ടി മെഗാ മോട്ടിവേഷൻ പരിപാടി "റൈസപ്പ് 2023 ’സംഘടിപ്പിച്ചു. മണ്ണാർക്കാട് തറയിൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാമിൽ നൂറുക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. ഭയമില്ലാതെ പരീക്ഷ എഴുതാൻ പരിശീലിപ്പിക്കുന്നതോടൊപ്പം ജീവിത ലക്ഷ്യത്തിലേക്ക് കുട്ടികളെ നയിക്കുന്നതായിരുന്നു റൈസപ്പ് 2023 പരിപാടി എൻ. ഷംസുദ്ധീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഒരു ജില്ല പഞ്ചായത്ത് അംഗം എന്നനിലയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് അവസരോചിതവും മാതൃകയുമാണെന്ന് എംഎൽഎ അഭിപ്രായപെട്ടു. ജില്ലാ പഞ്ചായത്ത് മെന്പർ ഗഫൂർ കോൽകളത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ കുമാരി എസ്. അനിത മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ ബിലാൽ മുഹമ്മദ് ഐസ് ബ്രേക്കിംഗ് നടത്തി. പ്രമുഖ എജ്യൂക്കേഷണിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ റാഷിദ് ഗസാലി ക്ലാസിനു നേതൃത്വം നല്കി. പ്രോഗ്രാം കണ്വീനർ കെ. ബഷീർ, തെങ്കര ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ എം.രത്നവല്ലി, പ്രധാന അധ്യാപിക പി.കെ. നിർമല, മണ്ണാർക്കാട് എംഇഎസ് ഹയർസെക്കണ്ടറി പ്രിൻസിപ്പൽ നജ്മുദ്ദീൻ, പ്രധാന അധ്യാപിക കെ. ഐഷാബി, നെച്ചുള്ളി നെച്ചൂളളി ജിഎച്ച്എസ് പ്രധാനാധ്യാപകൻ സന്തോഷ് കുമാർ, കുണ്ടൂർക്കുന്ന് ടിഎസ്എൻഎംഎച്ച്എസ്എസ് പ്രിൻസിപ്പൽ പി.ജി. പ്രശാന്ത് കുമാർ, നൗഷാദ് വെള്ളപ്പാടം എന്നിവർ പ്രസംഗിച്ചു.