ഒ​രു രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​ർ വെ​ള്ളം; വാ​ട്ട​ർ എടിഎ​മ്മി​ന് തു​ട​ക്ക​മാ​കു​ന്നു
Tuesday, January 31, 2023 12:51 AM IST
പാലക്കാട്: ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​ർ വെ​ള്ളം വാ​ട്ട​ർ എടിഎം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു. കു​ഴ​ൽ കി​ണ​റി​ൽ നി​ന്നു​ള്ള വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് 500 ലി​റ്റ​ർ ടാ​ങ്കി​ൽ സം​ഭ​രി​ച്ച് വാ​ട്ട​ർ എടിഎം വ​ഴി ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ന​ല്ലേ​പ്പി​ള്ളി, വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​ന്പ​തി, പൊ​ൽ​പ്പു​ള്ളി, എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കോ​ന്പൗ​ണ്ടി​ലും കൊ​ഴി​ഞ്ഞാ​ന്പാ​റ യുപി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലു​മാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട്ട​ർ എടിഎ​മ്മു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 40 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​ത്. ഒ​രു യൂ​ണി​റ്റി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി​യിൽ ന​ട​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി. ​മു​രു​ക​ദാ​സ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഒ​രു രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​ർ വെ​ള്ളം ല​ഭി​ക്കു​ന്ന വാ​ട്ട​ർ എടിഎം പ​ദ്ധ​തി തേ​ങ്കു​റു​ശി പ​ഞ്ചാ​യ​ത്തി​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.