കോയന്പത്തൂർ കളക്ടറായി ക്രാന്തികുമാർ പാഡി ചുമതലേറ്റു
1265322
Monday, February 6, 2023 1:10 AM IST
കോയന്പത്തൂർ : കോയന്പത്തൂർ ജില്ലയുടെ പുതിയ കളക്ടറായി നിയമിതനായ ക്രാന്തികുമാർ പാഡി ഇന്നലെ ചുമതലയേറ്റു. കോയന്പത്തൂർ ജില്ലാ കളക്ടറായിരുന്ന ജി.എസ്. സമീരനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. കോയന്പത്തൂർ ജില്ലയിലെ എല്ലാ സർക്കാർ പദ്ധതികളും സർക്കാർ സഹായങ്ങളും ഉടൻ ജനങ്ങളിലെത്തിക്കുമെന്നും ജനങ്ങളുടെ പരാതികൾ പരിഹരിക്കുമെന്നും എല്ലാ വകുപ്പുകളുമായും യോജിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡി പറഞ്ഞു.
2015ൽ ഐഎഎസ് പാസായ ക്രാന്തികുമാർ പാഡി നേരത്തെ തിരുപ്പൂർ കോർപറേഷൻ കമ്മിഷണറായിരുന്നു. അതിനുമുന്പ് നാമക്കൽ ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഈറോഡ് ജില്ലയിലെ വാണിജ്യ നികുതി, ജിഎസ്ടി ജോയിന്റ് കമ്മീഷണറായിരുന്നു.