യൂത്ത് കോണ്ഗ്രസ് ജില്ലാ സമ്മേളനം സമാപിച്ചു
1279556
Tuesday, March 21, 2023 12:17 AM IST
പാലക്കാട് : കഴിഞ്ഞ നാലു ദിവസമായി പാലക്കാട് വച്ച് നടന്ന യൂത്ത് കോണ്ഗ്രസ് ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. പ്രതിനിധി സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.വിഷ്ണു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ധനീഷ് ലാൽ, കെ.എം. ഫെബിൻ, ഒ.കെ. ഫാറൂഖ്, ജസീർ മുണ്ടറോട്ട്, എം.പ്രശോഭ്, ജില്ലാ ഭാരവാഹികളായ വിനോദ് ചെറാട്, പ്രദീപ് നെന്മാറ, കെ.എസ്. ജയഘോഷ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സമാപിച്ച ശേഷം പ്രവർത്തകർ പ്രകടനമായി എത്തി. ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു പതാക താഴ്ത്തിയതോടുകൂടി സമ്മേളനം സമാപിച്ചു.