കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാളെ സന്ദർശിച്ചു
1279833
Wednesday, March 22, 2023 12:47 AM IST
മണ്ണാർക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ തലനാരിഴക്ക് രക്ഷപെട്ട മണ്ണാർക്കാട് രണ്ടാംമൈൽ പറംപുള്ളി ജോയ് കൊല്ലിയലിനെ എൻസിപി നേതാക്കൾ സന്ദർശിച്ചു. കാട്ടുപന്നി ആക്രമണം തടയാൻ മുൻകരുതൽ എടുക്കാനും ആവശ്യമെങ്കിൽ കാട്ടുപന്നികളെ കൊല്ലാൻ മുനിസിപ്പാലിറ്റിക്കും പഞ്ചായത്തിനും നിർദേശം നൽകിയിട്ടുണ്ടെന്നും നഷ്ടപരിഹാരം നൽകാനുള്ള നടപടി ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.
എൻസിപി നിയോജകമണ്ഡലം പ്രസിഡന്റ് സദഖത്തുള്ള പടലത്ത്, എൻഎൽസി ജില്ലാ പ്രസിഡന്റ് ഹൈദരാലി, എൻഎസ്സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ, മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് പ്രിൻസ് എന്നിവരാണ് ജോസ് കൊല്ലിയലിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്.