പ്രകാശ വിപ്ലവത്തിനൊരുങ്ങി തച്ചന്പാറ ഗ്രാമപഞ്ചായത്ത്
1281200
Sunday, March 26, 2023 6:54 AM IST
കല്ലടിക്കോട്: തച്ചന്പാറ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലായി 40 മിനിമാസ് ലൈറ്റുകളാണ് സ്ഥാപിക്കപ്പെടുന്നത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തും സംയുക്തമായും എംഎൽഎ ഫണ്ട് ഉപയോഗിച്ചും ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപെടുത്തിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിസരത്തെ മിനിമാസ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി പദ്ധതി
ഉദ്ഘാടനം ചെയ്തു .