മലന്പുഴ വേല ഇന്നുമുതൽ
1282482
Thursday, March 30, 2023 1:05 AM IST
മലന്പുഴ: മലന്പുഴ ശ്രീ ഹേമാംബിക ദേവി ക്ഷേത്രത്തിലെ വേല മഹോത്സവം ഇന്നുമുതൽ. ഇന്നു രാവിലെ അഞ്ചു മണിക്ക് ഗണപതി ഹോമത്തോടെ തുടക്കം തുടർന്ന് ഉഷപൂജ, ഉച്ചപൂജ തുടങ്ങി വിവിധ പൂജകളുണ്ടാകും തുടർന്ന് എല്ലാ ദിവസവും പൂജകളും വൈകീട്ട് കലാപരിപാടികളും ഉണ്ടാകും. സമാപന ദിവസമായ ഏപ്രിൽ അഞ്ചിന് രാവിലെ നാലിന് നിർമ്മാല്യ ദർശനത്തോടെ ആരംഭിക്കും. പതിനൊന്നിന് കാഴ്ച്ച ശീവേലി ശ്രീ ഹേമാംബിക ദേവി ക്ഷേത്ര എഴുന്നള്ളത്ത് മന്നത്തു നിന്നും ആരംഭിച്ച് മലന്പുഴ ഗാർഡൻ, കാർ പാർക്ക്, റിസോർട്ട് വഴി ക്ഷേത്രസന്നിധിയിലെത്തും. തുടർന്ന് ഉച്ചപൂജ, വൈകീട്ട് 6.30ന് ദീപാരാധന ഒന്പതിന് അത്താഴപൂജ, രാത്രി 11 ന് ചാക്യാർകൂത്ത്, പുലർച്ചെ രണ്ടു മണിക്ക് ബാലെ .
പകൽ വേല വൈകീട്ട് 3.30ന് മന്തക്കാട് ശ്രീ ഹേമാംബിക ക്ഷേത്രസന്നിധിയിൽ ഇരട്ടതായന്പക .വൈകീട്ട് 5.30ന് മന്തക്കാട് നിന്നും മറ്റു പ്രാദേശീക വേല കളോടുകൂടി ആരംഭിച്ച് 10.30ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു.തുടർന്ന് കലാ പരിപാടികൾ ആരംഭിക്കും.