ജെസിഐ യുവജന ശാക്തീകരണത്തിന് തുടക്കം
1283382
Sunday, April 2, 2023 12:21 AM IST
പാലക്കാട്: കൊട്ടേക്കാട് ജിഎൽപി സ്കൂളിൽ ജെസിഐ എം.എ പ്ലൈ എൻജിഒ പൂർവ വിദ്യാർഥി അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച യുവജന ശാക്തീകരണ പരിപാടി ജെസിഐ മേഖല ഉപാധ്യക്ഷൻ ഹിതേഷ് ജെയിൻ ഉദ്ഘാടനം നിർവഹിച്ചു.
അറിവ് നേടാനുള്ള പുതുതലമുറയുടെ ഉത്സാഹപൂർണമായ പരിശ്രമങ്ങൾ സമൂഹത്തിന് ഏറെ ഗുണകരമാകുമെന്നും യുവജന ശാക്തീകരണത്തിലൂടെ നന്മയിൽ അധിഷ്ഠിതമായ സേവന പ്രവർത്തനങ്ങൾക്ക് പങ്കാളികളാവാൻ യുവജനതക്ക് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിത്വ വികസന പരിശീലകയും സൈക്കോളജിസ്റ്റുമായ എം.പി. അനിത ട്രെയിനിംഗിന് നേതൃത്വം നൽകി. ചടങ്ങിൽ എം.എ പ്ലൈ എൻജിഒ പ്രസിഡന്റ് പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് മുട്ടത്ത്, സെക്രട്ടറി എം. കലാധരൻ, വിദ്യ, ഖജാൻജി ദിയ നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.