ക്രോ​സ് ക​ണ്‍​ട്രി​യും സൈ​ക്കി​ൾ റാ​ലിയും നാ​ളെ
Saturday, June 3, 2023 12:20 AM IST
ചി​റ്റൂ​ർ: മൂ​ന്നാം ക്രോ​സ്ക​ണ്‍​ട്രി സൈ​ക്ലിം​ഗ് റാ​ലി​യും റോ​ഡ് റേ​സും നാ​ളെ ന​ന്ദി​യോ​ട്ടി​ൽ ആ​രം​ഭി​ക്കും. ആ​രോ​ഗ്യ​വും, ആ​ഗോ​ള​താ​പ​ന​വും പോ​ലെ സ​ങ്കീ​ർ​ണ​മാ​യ​ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ല​ളി​ത​മാ​യ പ​രി​ഹാ​രം സൈ​ക്ലി​ംഗ് ആ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് പ​രി​പാ​ടി​യി​ലൂടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. റേ​സ് ര​ജി​സ്ട്രേ​ഷ​ൻ അ​ന്നേ ദി​വ​സം പു​ല​ർ​ച്ചെ 5.30 നും, ​ഫ്ലാ​ഗ് ഓ​ഫ് ആ​റി​നും, റാ​ലി റ​ജി​സ്ട്രേ​ഷ​ൻ 7 നും ​ഫ്ലാ​ഗ് ഓ​ഫ് 7.30 നും ​ന​ട​ക്കും. ന​ന്ദി​യോ​ട് എ​ൻ​എ​ആ​ർ​ഡി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് , എ​റ​ണാ​കു​ളം, മ​ല​പ്പു​റം, തൃ​ശൂർ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​യന്പ​ത്തൂ​ർ, ഉൗ​ട്ടി, തൂ​ത്തു​ക്കു​ടി , തി​രുച്ചിറപ്പ​ള്ളി, ട്രി​ച്ചി, തെ​ങ്കാ​ശി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം സൈ​ക്ലി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ന​ന്ദി​യോ​ട് , മീ​നാ​ക്ഷി​പു​രം, ഗോ​പാ​ല​പു​രം, ആ​ലാം ക​ട​വ് , ന​ർ​ണ്ണി വ​ഴി 36 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ റേ​സും, ന​ന്ദി​യോ​ട്, ക​ന്നി​മാ​രി, ചി​റ്റൂ​ർ, ത​ത്ത​മം​ഗ​ലം മേ​ട്ടു​പ്പാ​ള​യം വ​ഴി 28 കി​ലോ മീ​റ്റ​ർ റാ​ലി​യു​മാ​ണ് ന​ട​ത്തു​ന്ന​ത്. സ്ത്രീ​പു​രു​ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാം സ​മ്മാ​നം 10,000 രൂ​പ​ വീ​ത​വും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 6000 വീ​ത​വും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 3000 വീ​ത​വും കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​മെെ​ന്ന് പ്രോ​ഗ്രാം കോ-​ഓർ​ഡി​നേ​റ്റ​ർ വി.​കെ.​എ​ൻ. സ്വാ​മി അ​റി​യി​ച്ചു.