സാൻജോ സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി
1300502
Tuesday, June 6, 2023 12:36 AM IST
പാലക്കാട് : സാൻജോ സെൻട്രൽ സ്കൂളിന്റെ പ്രവേശനോത്സവം ഇനിസ്യോ 2023 ഇന്നലെ വളരെ വിപുലമായി നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് രൂപത വികാരി ജനറാൾ മോണ്. ജീജോ ചാലയ്ക്കൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ അക്കാദമിക് കോ-ഓർഡിനേറ്റർ റവ.ഡോ. സനിൽ ജോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ഡോണ തെരേസ് സ്വാഗതവും ഏഞ്ചൽ ജെയിംസ് നന്ദിയും പറഞ്ഞു. പിടിഎ അംഗങ്ങളായ ബോബേഷ്, പുഷ്കല, അൽവീന ജിന്റോ തുടങ്ങിയവർ സംസാരിച്ചു.