സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Tuesday, September 19, 2023 12:49 AM IST
അ​ഗ​ളി:​ പു​തൂ​ർ ഗ​വ​. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍ററി സ്കൂ​ൾവിഎച്ച്എസ്ഇ വി​ഭാ​ഗം എൻഎസ്എസ് യൂ​ണി​റ്റ്, പാ​ലൂ​ർ ഗ​വ​ ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​രി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.വി .ജ​യ​പ്ര​കാ​ശ് അ​ധ്യക്ഷനാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത്‌ ഉ​പാ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ സ​ന്ദേ​ശം ന​ല്​കി.​ ഹ​യ​ർ സെ​ക്ക​ൻഡറി പ്രി​ൻ​സി​പ്പൽ കെ.കെ. സ​ജീ​വ്, സി​പി​ഒ പി​.ടി. ബൈ​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ.​പി​.ജെ. സി​നി എ​ൻ​എ​സ്എ​സ് വൊള​ണ്ടി​യ​ർ ലീ​ഡ​ർ ശ്രീ​ഹ​രി പ്ര​സം​ഗി​ച്ചു. ​ഡോ.​ സി​ദ്ദി​ഖു​ൽ അ​ക്ബ​ർ, ഡോ.​എം. ശ്രീ​രാ​ഗ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.​ പ്രി​ൻ​സി​പ്പൽ ബി.ബീ​ന സ്വാ​ഗ​ത​വും പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.മ​റി​യാ​മ്മ ന​ന്ദി പ​റ​ഞ്ഞു.